വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്രപരമാധികാര രാഷ്ട്രത്തിൻ്റെ തലവൻ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളിലൊന്നായ അമേരിക്കയിലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയുടെ പരമാധികാരി കൂടിയായ മാർപ്പാപ്പയാണ് അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇപ്പോഴത്തെ മാർപ്പാപ്പയായ ലെയോ പതിനാലാമൻ ആണ് യുഎസ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. അങ്ങനെ യുഎസ് തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന മാര്‍പാപ്പയെന്ന ഖ്യാതി ലെയോ പാപ്പ സ്വന്തമാക്കി. നവംബർ 3 ചൊവ്വാഴ്ച നടക്കുന്ന യു.എസ്. ഇടക്കാലതെരഞ്ഞെടുപ്പിനായി, തപാൽ വഴിയാണ് പാപ്പ വോട്ട് അവകാശം വിനിയോഗിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസ് ആണ് അറിയിച്ചത്. ചിക്കാഗോയിൽ ജനിച്ച പാപ്പ, ഒരു യുഎസ് പൗരനെന്ന നിലയിൽ തന്റെ വോട്ടവകാശ അവസരം വിനിയോഗിച്ചതായി വത്തിക്കാന്‍ വ്യക്തമാക്കി. ഒരു മാർപാപ്പ അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നത് ആദ്യമാണ്.
പെറുവിൽ താമസിച്ച വർഷങ്ങളിലും, അവസരം ലഭിച്ചപ്പോഴെല്ലാം വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്. ജനാധിപത്യ പ്രക്രിയകളിൽ പങ്കെടുക്കാനുള്ള പൗരന്മാരുടെ അവകാശത്തെയും കടമയെയും കുറിച്ചുള്ള തന്റെ ബോധ്യം പാപ്പ ഇതിലൂടെ പ്രകടമാക്കിയെന്നും പ്രസ് ഓഫീസ് കൂട്ടിച്ചേർത്തു. നിയമപ്രകാരം, വിദേശത്ത് താമസിക്കുന്ന യുഎസ് പൗരന്മാർക്ക്, താൽപ്പര്യമുണ്ടെങ്കിൽ മെയിൽ വഴി വോട്ടുചെയ്യാം. ഇതിൻ പ്രകാരമാണ്, പാപ്പാ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
The Pope, the head of state of the Vatican, voted in the American election. The glory of democracy!





















